ചാലക്കുടി: പടിഞ്ഞാറേ ചാലക്കുടി എസ്.എച്ച്. കോളേജിന് എതിർവശത്തുള്ള വിജനമായ പറമ്പിലെ കിണറ്റിൽ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. മൽപ്പാൻ തോമസിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ കിണറ്റിലാണ് നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കാണപ്പെട്ടത്.
വിവരമറിഞ്ഞെത്തിയ ചാലക്കുടി ഫയർഫോഴ്സ് സംഘം മൃതദേഹം പുറത്തെടുത്ത് പോലീസിന് കൈമാറി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.ബി. സുനിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ, അഖിൽ ആർ. നായർ, പി.ആർ. രതീഷ്, ശ്യാം മോഹൻ, ഹോം ഗാർഡ് ജയ്ജോ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം
പടിഞ്ഞാറേ ചാലക്കുടിയിൽ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി





