ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് എം.ആർ. പൂവമ്മയ്ക്ക് ചാലക്കുടിയിൽ സ്വീകരണംവാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ അനുമോദനസമ്മേളനം സംഘടിപ്പിച്ചു

ജപ്പാനിൽ നടന്ന 2026 ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 4×400 മീറ്റർ റിലേയിൽ സ്വർണവും 4×400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളിയും നേടിയ എം.ആർ. പൂവമ്മയ്ക്ക് ചാലക്കുടിയിൽ ഊഷ്മള സ്വീകരണം നൽകി. വാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണത്തിന്റെയും അനുമോദനസമ്മേളനത്തിന്റെയും ഭാഗമായി ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും കായികതാരത്തെ ആദരിച്ചു.
അനുമോദനസമ്മേളനം ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വത്സൻ ചമ്പക്കര അധ്യക്ഷത വഹിച്ചു. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ., നഗരസഭാധ്യക്ഷ ആലീസ് ഷിബു എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.വി. പോൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിഫാ സന്തോഷ്, എൽ ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ ജിൽ ആന്റണി, കൗൺസിലർമാരായ വി.ഒ. പൈലപ്പൻ, വിൽസൻ പാണാട്ടുപറമ്പിൽ, സഹകരണസംഘം പ്രതിനിധി വി എൽ ജോൺസൻ, റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ ജോസ് മേലെപ്പുറം തുടങ്ങിയവരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പൂവമ്മയ്ക്ക് ആശംസകൾ നേർന്നു.

നോർത്ത് ചാലക്കുടി പള്ളി ജങ്ഷനിൽ നഗരസഭാധ്യക്ഷ ആലീസ് ഷിബുവിന്റെയും സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. പോൾ എ. അമ്പുക്കന്റെയും നേതൃത്വത്തിൽ പൂവമ്മയെയും ഭർത്താവ് ജിതിൻ കൂനമാവിനെയും സ്വീകരിച്ചു. പഞ്ചവാദ്യത്തിന്റെയും പുഷ്പഹാരങ്ങളുടെയും അകമ്പടിയോടെ തുറന്ന ജീപ്പിൽ പൂവമ്മയുടെ മാതാവ് ജാനകിയേയും ജിതിന്റെ മാതാവ് ജാൻസിയേയും , ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ജിതിൻ കൂനമാവിന്റെ ഭവനത്തിലേക്ക് ആനയിച്ചു.
തനിക്ക് നൽകിയ സ്നേഹപൂർവമായ സ്വീകരണങ്ങൾക്ക് എം.ആർ. പൂവമ്മയും ഭർത്താവ് ജിതിൻ കൂനമാവും നന്ദി അറിയിച്ചു. ഷനിൽ കുത്തോട്ടുങ്ങക്കാരൻ സ്വാഗതവും മെയ്ജി ബാബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *