Kerala Times UPDATE
16.08.2026
മൃഗസംരക്ഷണ വകുപ്പിൽ ലാബറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II / ലാബറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II (കാറ്റഗറി നമ്പർ: 614/2024) തസ്തികയിലേക്ക് 2026 ഏപ്രിൽ 27-ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ (14/2026/ഡി.ഒ.ആർ) ഉൾപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം നടത്തുന്നു. ഓഗസ്റ്റ് 19-ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം ജില്ലാ ഓഫീസിലാണ് അഭിമുഖം നടത്തുക.
ഉദ്യോഗാർത്ഥികൾക്ക് ഇതുസംബന്ധിച്ച എസ്.എം.എസ്, പ്രൊഫൈൽ സന്ദേശം എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം.
കേരള ടൈംസ് ഗ്രൂപ്പില്‍ ഇനിയും അംഗമാകാത്തവര്‍ താഴെ 👇കാണുന്ന വാട്‌സാപ്പ് ലിങ്കില്‍ അമര്‍ത്തുക
കേരളടൈംസ്
വാട്സ്ആപ്പ് ചാനൽ





