ചാലക്കുടി പ്രസ് ഫോറത്തിന്റെ ‘മധുസ്മൃതി’: യുവസംഗമവും മാധ്യമ സെമിനാറും 17ന്

ചാലക്കുടി: അന്തരിച്ച യുവ മാധ്യമപ്രവർത്തകനും ചാലക്കുടി പ്രസ് ഫോറത്തിന്റെ സ്ഥാപകരിലൊരാളുമായ മധു സമ്പാളൂരിന്റെ സ്മരണയ്ക്കായി പ്രസ് ഫോറം സംഘടിപ്പിക്കുന്ന ‘മധുസ്മൃതി’യുടെ ഭാഗമായി യുവസംഗമവും മാധ്യമ സെമിനാറും ആഗസ്റ്റ് 17ന് നടക്കും.
ഉച്ചതിരിഞ്ഞ് 1.30ന് എസ്എച്ച് കോളജിൽ നടക്കുന്ന പരിപാടി കേരള വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. സനീഷ്‌കുമാർ ജോസഫ് എംഎൽഎ മുഖ്യാതിഥിയാകും. ചാലക്കുടി നഗരസഭാധ്യക്ഷ ആലീസ് ഷിബു മുഖ്യപ്രഭാഷണം നടത്തും.
പ്രസ് ഫോറം പ്രസിഡന്റ് അഡ്വ. രമേഷ്‌കുമാർ കുഴിക്കാട്ടിൽ അധ്യക്ഷത വഹിക്കും. എസ്എച്ച് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഐറിൻ സന്ദേശം നൽകും. നഗരസഭ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജിൽ ആന്റണി അനുസ്മരണ പ്രഭാഷണം നടത്തും.
കൊച്ചിൻ റെയിൻബോ എഫ്എമ്മിലെ ആർജെ ടി.ആർ. ശരത് മാധ്യമ സെമിനാറിന് നേതൃത്വം നൽകും.

പ്രസ് ഫോറം പ്രസിഡന്റ് അഡ്വ. രമേഷ്‌കുമാർ കുഴിക്കാട്ടിൽ, സെക്രട്ടറി സുനിൽ സരോവരം, രക്ഷാധികാരി എം.എസ്. സദാനന്ദൻ മാസ്റ്റർ, സംഘാടക സമിതി ചെയർമാൻ പി.എ. ഫൈസൽ, ജനറൽ കൺവീനർ വിൽസൺ മേച്ചേരി എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *