പി.ടി.എ. പ്രസിഡന്റ് രാജേഷ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രിൻസിപ്പൽ ജസ്റ്റിൻ മാത്യു കലോത്സവം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം. യു. ജോസുകുട്ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. സി. ജയ്സൺ നന്ദിയും പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ജോമി ജോർജ് ആശംസകൾ നേർന്നു. ഉദ്ഘാടന സമ്മേളനത്തിന് പിന്നാലെ വിവിധ വേദികളിലായി അരങ്ങേറിയ മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.
വിദ്യാർത്ഥികളുടെ സർഗവാസനകൾക്ക് വേദിയൊരുക്കി തേർത്തല്ലി മേരിഗിരി ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവം ‘കലിക 2K26’ നടന്നു.




