ചാലക്കുടി: ഗാന്ധിജയന്തിയോടനുബന്ധിച്ച് ചാലക്കുടി വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ കുരുന്നുകൾക്കായി ‘വർണ്ണമഴ’ എന്ന പേരിൽ കളറിംഗ് മത്സരം സംഘടിപ്പിച്ചു. മൂന്ന് മുതൽ നാല് വയസ്സുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ നൂറിലധികം കൊച്ചുപ്രതിഭകൾ ആവേശത്തോടെ പങ്കെടുത്തു.സ്കൂളിലെ പൂർവ്വവിദ്യാർഥികളായ ഡോ. ദേവപ്രഭ എം.വി., ഡോ. കൃഷ്ണപ്രിയ കെ.ആർ. എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ടി.എൻ. രാമൻ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ പി.ജി. ദിലീപ്, കെ.ജി. വിഭാഗം ഹെഡ്മിസ്ട്രസ് രമ്യ രാജേന്ദ്രൻ, ക്ഷേമസമിതി പ്രസിഡന്റ് എ.കെ. ഗംഗാധരൻ, കെ.ജി. വിഭാഗം മാതൃസമിതി പ്രസിഡന്റ് വിജിത മനോജ്, സ്കൂൾ മാതൃസമിതി പ്രസിഡന്റ് ശ്രുതി ഷൈനോ എന്നിവർ ആശംസകൾ നേർന്നു.ജഗദ്ഗുരു ട്രസ്റ്റ് സെക്രട്ടറി കെ.പി. ഹരിദാസ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ യു. പ്രഭാകരൻ സ്വാഗതവും ബിന്ദു എം.സി. നന്ദിയും രേഖപ്പെടുത്തി.ന്യൂസ് ഡെസ്ക് | കേരള ടൈംസ്
വ്യാസവിദ്യാനികേതനിൽ കുഞ്ഞുപ്രതിഭകളുടെ ‘വർണ്ണമഴ’





