ചാലക്കുടിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

​ചാലക്കുടി: ചാലക്കുടി മുൻസിപ്പാലിറ്റി അഞ്ചാം വാർഡ് അലവി സെന്ററിന്റെ നേതൃത്വത്തിൽ ആംബിക് ഫാർമസി, ഗവ. ഡിസ്പെൻസറി എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പനമ്പിള്ളി ഗവ. കോളേജിൽ വെച്ച് നടന്ന ക്യാമ്പ് വാർഡ് കൗൺസിലർ നിധിൻ പുല്ലൻ ഉദ്ഘാടനം ചെയ്തു.
​ആംബിക് ഫാർമസി ഡയറക്ടർ ഡോ. ഗോപിദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ “ജീവിതശൈലിയും രോഗങ്ങളും: ആയുർവേദ പരിഹാരങ്ങൾ” എന്ന വിഷയത്തിൽ ഗവ. ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. സ്മിത തോമസ് ബോധവൽക്കരണ ക്ലാസെടുത്തു. “ആയുർവേദവും ജൈവവൈവിധ്യവും” എന്ന വിഷയത്തിൽ സംസ്ഥാനത്തെ മികച്ച കർഷകനായ ശിവരാമൻ തുമ്പരത്തി പ്രഭാഷണം നടത്തി.
​ഡോക്ടർമാരായ ലത ഒ. ആർ., സ്മിത ടി. എസ്., ദീപ്തി ചന്ദ്രൻ, ശ്രീരഞ്ജിനി, ശിൽപ്പ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിൽ സാംസൺ ആന്റണി സ്വാഗതവും വാർഡ് സി.ഡി.എസ്. മെമ്പർ സുനിത മുഹമ്മദലി നന്ദിയും പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്ത നൂറിലധികം പേർക്ക് സൗജന്യ വൈദ്യപരിശോധനയും മരുന്ന് വിതരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *