ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ‘അതിരപ്പിള്ളിയിലേക്ക് പോകാൻ ഇവിടെ ഇറങ്ങുക’ ബോർഡ് വേണം

ചാലക്കുടി: അതിരപ്പിള്ളിയിലേക്കുള്ള വിനോദസഞ്ചാരികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ‘അതിരപ്പിള്ളിയിലേക്ക് പോകാൻ ഇവിടെ ഇറങ്ങുക’ എന്ന ബോർഡ് സ്ഥാപിക്കണമെന്ന് പ്രാദേശിക വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സംവാദയോഗം ആവശ്യപ്പെട്ടു.
ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് നായരങ്ങാടി വിദ്യാഭവൻ എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച സംവാദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ കെ. മേനോൻ ഉദ്ഘാടനം ചെയ്തു. കോടശ്ശേരി പഞ്ചായത്ത് അംഗം പ്രിയ ബാബു അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തോടൊപ്പം അടിസ്ഥാന സൗകര്യ വികസനം, പ്രാദേശിക സംരംഭകത്വം, കണക്റ്റിവിറ്റി തുടങ്ങിയ വിഷയങ്ങളും സംവാദത്തിൽ ചർച്ചയായി. സ്കൂൾ മാനേജർ ജീസൺ ചാക്കോ വിഷയാവതരണം നടത്തി. വി.വി. ശശി മാസ്റ്റർ മോഡറേറ്ററായി.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഓമന രവി, ചെയർമാൻ ഷാജു വല്ലത്തുകാരൻ, അംഗം കെ.കെ. റിജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഇ.പി. പ്രസീദ, കേരള ഹാർഡ്‌സ് ജില്ലാ പ്രസിഡന്റ് പി.എം. പുഷ്പാംഗദൻ, ജാക്ക് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഭാരവാഹികളായ പി.എം. ജോയ്, പി.എ. ലോനപ്പൻ, ടി.കെ. ബാബു, വി.വി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വനമിത്ര അവാർഡ് ജേതാവ് വി.കെ. ശ്രീധരൻ സ്വാഗതവും എഫ്.പി.ഒ പ്രസിഡന്റ് വി.എ. ഷൈജു നന്ദിയും പറഞ്ഞു.

ന്യൂസ് ഡെസ്ക് കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *