നാഗലശ്ശേരി ഗവ. ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ: ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം

പാലക്കാട് വെള്ളിയാങ്കല്ലിലുള്ള നാഗലശ്ശേരി ഗവ. ഐ.ടി.ഐയിൽ 2026 വർഷത്തെ എൻ.സി.വി.ടി പ്രവേശനത്തിനായുള്ള സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 21 വരെ നടത്തുന്നു. വനിതാ വിഭാഗത്തിനായി ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ (2 വർഷം), ഇൻഫർമേഷൻ ടെക്നോളജി (2 വർഷം), അഡിറ്റീവ് മാനുഫാക്ചറിങ് / 3ഡി പ്രിന്റിങ് ടെക്നീഷ്യൻ (1 വർഷം), കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി & ഡിസൈനിങ് (1 വർഷം) എന്നീ ട്രേഡുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ഇതിൽ അഡിറ്റീവ് മാനുഫാക്ചറിങ് (3D പ്രിന്റിങ്) ടെക്നീഷ്യൻ, കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി & ഡിസൈനിങ് എന്നീ കോഴ്സുകളിലേക്ക് ആൺകുട്ടികൾക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നിർദ്ദിഷ്ട തീയതികളിൽ ഉച്ചയ്ക്ക് 12.00-നകം ഐ.ടി.ഐയിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. ഫോൺ- 9746715651. ഇമെയിൽ- itinagalassery@gmail.com.

Leave a Reply

Your email address will not be published. Required fields are marked *