ശ്രീരാമ ഗവ. പോളിടെക്നിക് കോളേജിൽ ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ 29-ന്

തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്നിക് കോളേജിൽ 2026-27 അധ്യയന വർഷത്തിലെ ഒഴിവുള്ള ഡിപ്ലോമ സീറ്റുകളിലേക്ക് ജൂലൈ 29 ന് സ്പോട്ട് അഡ്മിഷൻ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പുതിയതായി അപേക്ഷ സമർപ്പിക്കുന്നവർക്കും സ്ഥാപന മാറ്റം ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. പുതിയതായി അപേക്ഷിക്കാൻ താത്പര്യമുള്ളവർ ജൂലൈ 28-ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ഫീസും സഹിതം ജൂലൈ 29-ന് നിശ്ചിത സമയത്തിന് മുമ്പായി കോളേജിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. ഒന്നാം റാങ്ക് മുതൽ 10,000 വരെയുള്ളവർ രാവിലെ ഒമ്പത് മുതൽ പത്ത് വരെയുളള സമയത്തും റാങ്ക് 10,001 മുതൽ 20,000 വരെയുള്ളവർ രാവിലെ പത്ത് മുതൽ 11 മണി വരെയും റാങ്ക് 20,001-ന് മുകളിലുള്ളവർ രാവിലെ 11 മുതൽ 12 വരെയുള്ള സമയത്തും ഹാജരായി രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഫോൺ-9388445530.

Leave a Reply

Your email address will not be published. Required fields are marked *