തൃശ്ശൂർ വില്ലടത്ത് പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ ആരംഭിക്കുന്ന സൗജന്യ സി.സി.ടി.വി ക്യാമറ ഇൻസ്റ്റാളേഷൻ ആൻഡ് സർവീസിങ് പരിശീലനത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 18-നും 49-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഭക്ഷണവും താമസവും ഉൾപ്പെടെ പരിശീലനം സൗജന്യമാണ്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പരിശീലന സമയം. ഫോൺ- 9447196324, 0487 2694412, 8943696813



