തൃശൂർ ജില്ല സഹകരണ ഓണം വിപണി നടത്തുന്ന സംഘങ്ങളുടെ യോഗം ചേർന്നു.

​തൃശ്ശൂർ: ഓണക്കാലത്ത് ജനങ്ങൾക്ക് ഗുണമേന്മയുള്ള സാധനങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സഹകരണ ഓണം വിപണികളുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലയിലെ സഹകരണ സംഘങ്ങളുടെ യോഗം ചേർന്നു. കേരള ബാങ്ക് കുറുപ്പം റോഡിലുള്ള കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 174 സഹകരണ സംഘങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. യോഗത്തിന്റെ ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാർ പി. രാമചന്ദ്രൻ നിർവ്വഹിച്ചു. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സഹകരണ വിപണികൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൺസ്യൂമർഫെഡ് ഡയറക്ടർ സി. എ. ശങ്കരൻകുട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഓണം വിപണികളുടെ സുഗമമായ നടത്തിപ്പും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതും സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. സീനിയർ കോപ്പറേറ്റീവ് ഇൻസ്പെക്ടർ ധീരജ്, കൺസ്യൂമർഫെഡ് റീജണൽ മാനേജർ വി. കെ. സത്യൻ, മാർക്കറ്റിംഗ് മാനേജർ കെ. ജയേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *