തൃശ്ശൂർ: ചാലക്കുടി പോട്ടയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് 23 വിദ്യാർഥികൾക്ക് പരിക്കേറ്റു. ആളൂർ സെൻ്റ് ജോസഫ്സ് സ്കൂളിലെ ബസ്സാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
പരിക്കേറ്റ കുട്ടികളിൽ 22 പേരെ പോട്ട ധന്യ ആശുപത്രിയിലും, ഒരാളെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
നിയന്ത്രണം വിട്ട സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; 23 വിദ്യാർഥികൾക്ക് പരിക്ക്




