തൃശൂർ / വരടിയം: 2025-26 അധ്യയന വർഷത്തിലെ പാഠ്യ-പാഠ്യേതര മികവിന് തൃശ്ശൂർ വെസ്റ്റ് സബ്ജില്ലയിലെ ‘ബെസ്റ്റ് പെർഫോമൻസ് അവാർഡ്’ ഒന്നാം സ്ഥാനം വരടിയം ഗവൺമെന്റ് യു.പി സ്കൂൾ നേടി.
കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അധ്യാപകരും വിവിധ കൂട്ടായ്മകളും നടത്തിയ കൂട്ടായ പ്രവർത്തനങ്ങളാണ് ഈ ചരിത്രനേട്ടത്തിന് വഴിയൊരുക്കിയത്. പി.ടി.എ (PTA), എം.പി.ടി.എ (MPTA), ഒ.എസ്.എ (OSA), ഒ.ടി.എ (OTA), എസ്.എം.സി (SMC) എന്നിവയുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകളും സഹകരണവും നേട്ടത്തിന് കരുത്തേകി.
പാഠ്യ-പാഠ്യേതര മികവിന് അംഗീകാരം: വരടിയം ഗവ. യു.പി സ്കൂളിന് തൃശൂർ വെസ്റ്റ് സബ്ജില്ലയിൽ ഒന്നാം സ്ഥാനം




