ഉത്രാളിക്കാവ് ദേവീക്ഷേത്രത്തിൽ ദേവിഭാഗവത നവാഹയജ്ഞത്തിന്റെ ആറാം ദിവസത്തെ ചടങ്ങുകൾ പൂർത്തിയായി.

​വടക്കാഞ്ചേരി ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്നു വരുന്ന പതിനഞ്ചാമത് ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തിന്റെ ആറാം ദിവസത്തെ ചടങ്ങുകൾ ഭക്തിസാന്ദ്രമായി. രാവിലെ ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷമാണ് യജ്ഞവേദിയിൽ ശ്രീമദ് ദേവീഭാഗവത പാരായണവും പ്രഭാഷണവും ആരംഭിച്ചത്.
​ആറാം ദിനത്തിൽ ഹരിശ്ചന്ദ്ര ചരിതം മുതൽ ധ്രുവമണ്ഡല കഥനം വരെയുള്ള ഭാഗങ്ങളാണ് യജ്ഞവേദിയിൽ പാരായണം ചെയ്തത്. തുടർന്ന്. മഹാമൃത്യുഞ്ജയപൂജയും ഹോമവും,പ്രധാന നിവേദ്യമായി പാൽപായസം, മഞ്ഞൾപൊടി അഭിഷേകം,ശതാക്ഷീപ്രാദുർഭാവം,നാരീപൂജ എന്നിവ നടന്നു. പെരുമ്പാവൂർ പട്ടിമറ്റം സി. ജെ. ആർ. പിള്ളയുടെ നേതൃത്വത്തിലാണ് യജ്ഞ പാരായണം നടക്കുന്നത്. നവാഹയജ്ഞ കമ്മിറ്റി പ്രസിഡന്റ് പി. ആർ. സുരേഷ് കുമാർ, സെക്രട്ടറി കൃഷ്ണകുമാർ കണ്ടേരി, ട്രഷറർ പി. വി. ഹരികൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. യജ്ഞത്തിന്റെ ഏഴാം ദിവസമായ വെള്ളിയാഴ്ച സൗരയൂഥ വിവരണം മുതൽ സാവിത്രീചരിതം
വരെയുള്ള ഭാഗങ്ങളാണ് പാരായണം ചെയ്യുകയെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *