ചേനത്തനാട് എൻ.എസ്.എസ്. കരയോഗത്തിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും

ചാലക്കുടി: ചേനത്തനാട് എൻ.എസ്.എസ്. കരയോഗത്തിന്റെ വാർഷിക പൊതുയോഗവും വനിതാ സമാജത്തിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ഭരണസമിതി അംഗവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സുനിൽ കെ. മേനോൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
സമുദായാംഗങ്ങൾ തമ്മിലുള്ള ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനൊപ്പം, പുതുതലമുറയെ സംഘടനാ പ്രവർത്തനങ്ങളുമായി കൂടുതൽ അടുപ്പിക്കേണ്ടതിന്റെ ആവശ്യകതയും കുടുംബസംഗമം മുന്നോട്ടുവച്ചു. സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങളിൽ കുടുംബങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കണമെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.

കരയോഗം പ്രസിഡന്റ് എൻ. ഗോവിന്ദൻകുട്ടി അധ്യക്ഷത വഹിച്ചു. മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ്. യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അംഗങ്ങളുടെ ക്ഷേമത്തിനും സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
കരയോഗം വൈസ് പ്രസിഡന്റ് വി. ആർ. രമേശ്, സെക്രട്ടറി രാധാകൃഷ്ണൻ, കെ. എൻ. എം. മധു, മീനു അരവിന്ദാക്ഷൻ, രമണി രാധാകൃഷ്ണൻ, ടി. സോമനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് വനിതാ സമാജത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കുകയും ചെയ്തു. കരയോഗം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത കുടുംബസംഗമം സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി.

ന്യൂസ് ഡെസ്ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *