മഹാത്മ അയ്യങ്കാളി ജയന്തി ആഘോഷം 148 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും.കെ പി എം എസ്

ആളൂർ . മഹാത്മ അയ്യങ്കാളിയുടെ 163 മത് ജയന്തി ആഘോഷം ജില്ലയിലെ 140 ശാഖ, യൂണിയൻ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുവാൻ കല്ലേറ്റുംകരയിൽ ചേർന്ന കെ പി എം എസ് ജില്ലാ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. പതാക ഉയർത്തൽ, പുഷ്പാർച്ചന, മധുര വിതരണം, ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, അനുമോദനങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും. ജനപ്രതിനിധികൾ, കലാസാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. ശാന്ത ഗോപാലൻ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ട്രഷറർ പി എ അജയഘോഷ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറിയേറ്റ് അംഗം ടി എ വേണു, പി എൻ സൂരൻ, അഡ്വ: വി എ അജീഷ് കുമാർ, കെ വി ഉണ്ണികൃഷ്ണൻ, പി വി പ്രദീഷ്, എൻ യു ഉമേഷ് , കെ എ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *