ചാലക്കുടി: ചിറങ്ങര വി പാർക്ക് ഓപ്പൺ ജിം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷം സനീഷ്‌കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് രാജൻ തോമസ് അധ്യക്ഷത വഹിച്ചു.
കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ 60 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.
വൈസ് പ്രസിഡന്റ് ജോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം സച്ചിൻ രാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ ഫിൻസോ തങ്കച്ചൻ, ഗ്രേസി സ്കറിയ, മുൻ പഞ്ചായത്ത് അംഗം വർഗീസ് പയ്യപ്പിള്ളി, ജിം സെക്രട്ടറി ഏലിയാസ്, ട്രഷറർ ഷാജി, ജോയിന്റ് സെക്രട്ടറി വർഗീസ് തോട്ടുപുറം എന്നിവർ ആശംസകൾ നേർന്നു.
വാർഡ് മെമ്പർ പി.കെ. വർഗീസ് സ്വാഗതവും ക്ലബ് വൈസ് പ്രസിഡന്റ് പി.കെ. ബാബു നന്ദിയും പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
ഓണാഘോഷത്തിനൊപ്പം കരുതലും; 60 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് വി പാർക്ക് ഓപ്പൺ ജിം ക്ലബ്ബ്




