പവര്‍കട്ട് എന്നുവരെ തുടരുമെന്ന് ഇപ്പോള്‍ പറയാൻ പറ്റില്ല’; വൈദ്യുതി പ്രതിസന്ധിയില്‍ പ്രതികരിച്ച്‌ മന്ത്രി

കോഴിക്കോട്: നാഷണല്‍ തെർമല്‍ പവർ കോർപ്പറേഷനില്‍ (എൻടിപിസി) നിന്ന് 30 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതില്‍ അന്തിമ തീരുമാനമായില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.ഇത്രയും വില നല്‍കി വൈദ്യുതി വാങ്ങിയാല്‍ വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്ന് എല്ലാവർക്കുമറിയാം. ഇതിന് മന്ത്രിസഭയുടെ അനുമതി വേണമെന്നും മന്ത്രി അറിയിച്ചു.

എല്ലാ വഴികളിലൂടെയും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പവർകട്ട് എന്നുവരെ തുടരുമെന്നത് ഇപ്പോള്‍ പറയാൻ സാധിക്കില്ല. എത്രയും വേഗത്തില്‍ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
30 രൂപയ്ക്ക് വൈദ്യുതി വാങ്ങേണ്ട അവസ്ഥയാണ് സംസ്ഥാനത്തെന്ന് കഴിഞ്ഞദിവസം സണ്ണി ജോസഫ് പറഞ്ഞിരുന്നു. ‘പണത്തെക്കുറിച്ച്‌ ആലോചിച്ച്‌ വിഷമിച്ചിട്ട് കാര്യമില്ല, പവറാണ് വേണ്ടത്. 25 വർഷത്തേക്ക് യൂണിറ്റിന് 4.26 രൂപ മുതല്‍ 4.29 രൂപ വരെ നിരക്കില്‍ 465 മെഗാവാട്ട് വൈദ്യുതി കിട്ടുമായിരുന്ന കരാറാണ് റദ്ദാക്കിയത്. ഇപ്പോള്‍ 30 രൂപയ്ക്ക് വാങ്ങേണ്ട അവസ്ഥയാണ്. റദ്ദാക്കിയ കരാർ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. കെഎസ്‌ഇബി ചെയ‌ർമാനെ ഇതുസംബന്ധിച്ച്‌ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *