ചാലക്കുടി പ്രസ്സ് ക്ലബ്ബിന് പുതിയ നേതൃത്വം, സി.കെ. പോൾ പ്രസിഡന്റ്; ജെ. ജെക്സ് സെക്രട്ടറി

ചാലക്കുടി: ചാലക്കുടിയിലെ വാർത്താ മാധ്യമ രംഗത്ത് നിർണായക സാന്നിധ്യമായ പ്രസ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

നിലവിലെ പ്രസിഡന്റ് എം.ജി. ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാധ്യമ പ്രവർത്തകരുടെ സംഘടനാപരമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മാധ്യമ രംഗത്തെ കൂട്ടായ്മ മെച്ചപ്പെടുത്തുന്നതിനുമുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. യോഗത്തോടനുബന്ധിച്ച് അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡുകളുടെ വിതരണവും നടന്നു.

പുതിയ ഭാരവാഹികളായി സി.കെ. പോൾ (പ്രസിഡന്റ്), ജെ. ജെക്സ് (സെക്രട്ടറി), ജോഷി പടയാട്ടി (ഖജാൻജി),
വി.ജെ. ജോജി (വൈസ് പ്രസിഡന്റ്),
സൈതു മുഹമ്മദ് (ജോയിന്റ് സെക്രട്ടറി),
കെ.വി. ജയൻ (കോ-ഓർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

സെക്രട്ടറി ഐ.ഐ. അബ്ദുൾ മജീദ്, ട്രഷറർ കെ.വി. ജയൻ, മുനിസിപ്പൽ കൗൺസിലർ വി.ജെ. ജോജി, സി.കെ. പോൾ, പി.കെ. സിദ്ദിഖ്, കെ.ജെ. ലിജോ, പി.കെ. ശങ്കർ ദാസ്, കെ.വി. സുരേഷ്, ജെ. ജെക്സ്, എ.വി. അനൂപ്, പി.കെ. നൗഷാദ്, കെ.ജി. അനീഷ്, പി.വി. വിവേക്, ബിനോജ് ജോർജ് എന്നിവർ പ്രസംഗിച്ചു.

ചാലക്കുടിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ എന്ന നിലയിൽ പ്രസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും മാധ്യമ പ്രവർത്തകരുടെ ക്ഷേമം, പ്രൊഫഷണൽ വളർച്ച, പരസ്പര സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിനും പുതിയ നേതൃത്വം മുൻഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ന്യൂസ് ഡെസ്ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *