ചാലക്കുടിയിൽ തെരുവ് നായ്ക്കളുടെ തേരോട്ടം.

ചാലക്കുടി : ചാലക്കുടിയുടെ സംസ്കാരം ഉയർന്നു നിൽക്കുന്ന പൈതൃക റോഡ് ആയ പാലസ് റിങ് റോഡിൽ തെരുവ് നായ്ക്കളുടെ ഭയങ്കര ശല്യമെന്ന് പി ആർ എ ഭാരവാഹികൾ പരാതിപ്പെട്ടു.ഇന്ത്യയിലെ തന്നെ മാതൃകാപരമായ ആശുപത്രിയായ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, ഗേൾസ് ഹൈസ്കൂൾ, ലക്ഷ്മി കോളേജ്, അമിറ്റി കോളേജ്, ശ്രീകൃഷ്ണ ക്ഷേത്രം തുടങ്ങിയുള്ള പ്രധാന സ്ഥാപനങ്ങളുള്ള പാലസ് റോഡിൽ തെരുവ് നായ്ക്കളുടെ ശല്യം വളരെ ശക്തമാണ്. ഇറിഗേഷൻ കോട്ടേഴ്സ് റോഡിൽ കാൽനടയാത്രക്കാർക്ക് യാത്ര ദുസ്സഹമായിരിക്കുകയാണ്.കാർമൽ കോളേജ്, എൻഎസ്എസ് സ്കൂൾ, സർക്കാർ ഐടിഐ, സേക്രഡ് ഹെർട്ട് കോളേജ് എന്നിവിടങ്ങളിലേക്കുള്ള ഈ വഴിയിൽ തെരുവ് നായ്ക്കൾ താണ്ഡവമാടുകയാണ്. അധികൃതർ എത്രയും വേഗം ശ്രദ്ധിച്ചു ഇതിന് നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു പാലസ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ വിൽസൻ കല്ലൻ, റാഫി ദേവസി, ശശിധരൻ പി., പ്രഭാ പി ബി, രമേശ് കെ ജി തുടങ്ങിയവർ പങ്കെടുത്തു.

SKP Irinjalakuda

Leave a Reply

Your email address will not be published. Required fields are marked *