ചാലക്കുടി: പട്ടണത്തിലെയും വിവിധ റോഡുകളിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ ശുപാർശ പ്രകാരം നഗരസഭ കൗൺസിൽ തീരുമാനിച്ച ഗതാഗത പരിഷ്കാരം ഒക്ടോബർ 12 മുതൽ നടപ്പാക്കും. ആവശ്യമായ മുന്നറിയിപ്പുകളും ക്രമീകരണങ്ങളും ഏർപ്പെടുത്തി പരിഷ്കാരം കർശനമായി നടപ്പാക്കാൻ നഗരസഭയിൽ ചേർന്ന യോഗം തീരുമാനിച്ചു.നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസ് ഉടമകൾ, വ്യാപാരി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.പ്രധാനമായും അടിപ്പാതയിലെ ഗതാഗത തടസ്സം കുറയ്ക്കുന്നതിനാണ് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. മാള ഭാഗത്തുനിന്ന് ഇരിങ്ങാലക്കുട, പരിയാരം ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ അടിപ്പാത വഴിയുള്ള റൂട്ട് ഒഴിവാക്കും. ഈ ബസുകൾ മുനിസിപ്പൽ ഓഫീസിന് മുന്നിലൂടെ സർവീസ് റോഡ് വഴി സൗത്ത് സ്റ്റാൻഡിലെത്തി, പഴയ എൻ.എച്ച്. വഴി ട്രങ്ക് റോഡ് ജംഗ്ഷൻ, ആനമല വഴി പോകും.മുനിസിപ്പൽ ജംഗ്ഷൻ മുതൽ അടിപ്പാത വരെയുള്ള സർവീസ് റോഡിൽ തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം നിരോധിക്കും. സൗത്ത് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മാള റോഡുവഴി തിരിഞ്ഞ് ട്രാംവേ റോഡ് വഴി കടന്നുപോകണം.റെസ്റ്റ് ഹൗസിന് മുന്നിൽനിന്ന് അടിപ്പാതയുടെ ഭാഗത്തേക്കുള്ള സർവീസ് റോഡിലേക്കുള്ള ഗതാഗതവും നിരോധിക്കും. തൃശൂർ ഭാഗത്തുനിന്ന് സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് അടിപ്പാതയിൽ വലത്തോട്ട് പ്രവേശനം അനുവദിക്കില്ല. ഈ വാഹനങ്ങൾ സർവീസ് റോഡ് വഴി സൗത്ത് ഫ്ലൈഓവറിന് അടിയിലൂടെ തിരിഞ്ഞ് പോകണം.മാർക്കറ്റ് റോഡിലെ വൺവേ സംവിധാനം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ കർശനമായി നടപ്പാക്കും. മാർക്കറ്റ് റോഡിൽനിന്ന് വെട്ടുകടവ് റോഡിലേക്ക് തിരിയുന്ന ഭാഗത്തെ കൈയേറ്റങ്ങളും അനധികൃത പാർക്കിംഗും ഒഴിവാക്കും.ആനമല ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ മോഡി ബേക്കറിക്ക് സമീപത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പഴയ എൻ.എച്ചിൽ താൽക്കാലിക മീഡിയൻ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കും.ട്രങ്ക് റോഡ് ജംഗ്ഷന് സമീപത്തെ കോ-ഓപ്പ്ടെക്സ് ബസ് സ്റ്റോപ്പ് കുറച്ച് വടക്കോട്ട് മാറ്റും. കടിച്ചീനി കോംപ്ലക്സിന് മുന്നിലെ ബസ് സ്റ്റോപ്പ് ഒഴിവാക്കും. അതിരപ്പിള്ളി ഭാഗത്തുനിന്ന് വരുന്ന ബസുകൾ പഴയ എൻ.എച്ചിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് അതിരപ്പിള്ളി റോഡിൽ നിർത്തും. തൃശൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ആനമല പമ്പ് കഴിഞ്ഞതിന് ശേഷം പൊളിച്ച പമ്പിന് സമീപം നിർത്തും.റെയിൽവേ സ്റ്റേഷൻ ആലിൻചുവട് ബസ് സ്റ്റോപ്പ് സഹകരണ ബാങ്കിന് സമീപമുള്ള ബസ് ഷെൽട്ടറിൽ തന്നെ നിലനിർത്തും. മാള ഭാഗത്തുനിന്ന് വരുന്ന ബസുകൾക്ക് ഷെൽട്ടറിന് എതിർവശത്തായിരിക്കും സ്റ്റോപ്പ്.സൗത്ത് ജംഗ്ഷനിൽ കൊരട്ടി ഭാഗത്തേക്ക് പോകുന്ന ബസുകളുടെ സ്റ്റോപ്പ് വടക്കോട്ട് മാറ്റി ആദിത്യ ഹോട്ടലിന്റെ ഭാഗത്താക്കും.ട്രങ്ക് റോഡ് ജംഗ്ഷനിലെ ടാക്സി സ്റ്റാൻഡ് നിലവിലുള്ള ട്രാൻസ്ഫോർമറിന് പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റും.എറണാകുളം ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സ്വകാര്യ ബസുകൾ ചാലക്കുടി പാലം കടന്ന് സർവീസ് റോഡിലൂടെ സൗത്ത് ജംഗ്ഷനിലെത്തി സുരാഗിന് മുന്നിൽ നിർത്തി, സർവീസ് റോഡിലൂടെ ഗ്രൗണ്ടിന് മുൻപിൽ ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരും.റെയിൽവേ സ്റ്റേഷൻ റോഡ്, കെ.എസ്.ആർ.ടി.സി. റോഡ്, പഴയ എൻ.എച്ച്., മാർക്കറ്റ് റോഡ്, ആനമല ജംഗ്ഷൻ, കാർസ് ഇന്ത്യ ടെസ്ല, ദേശീയപാതയിലെ സർവീസ് റോഡുകൾ എന്നിവിടങ്ങളിലെ അനധികൃത പാർക്കിംഗ് കർശനമായി ഒഴിവാക്കും. ഇതിനായി നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കും.ഗതാഗത പരിഷ്കാരങ്ങൾ സംബന്ധിച്ച സൈൻ ബോർഡുകൾ, മീഡിയനുകൾ, റോഡ് മാർക്കിംഗുകൾ എന്നിവ അടിയന്തരമായി സ്ഥാപിക്കും. പരിഷ്കാരങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനായി പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കാനും യോഗം തീരുമാനിച്ചു.ചെയർപേഴ്സൺ ആലീസ് ഷിബുവിന്റെ അധ്യക്ഷതയിൽ നഗരസഭയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൻ കെ.വി. പോൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ ഒ.എസ്. ചന്ദ്രൻ, ആനി പോൾ, ജിയോ കിഴക്കുംതല, ഷീഫ സന്തോഷ്, ലിജി ജോജി, പാർലിമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, ജിൽ ആന്റണി,കൗൺസിലർമാരായവിൽസൻ പാണാട്ടുപറമ്പിൽ, കെ.ബി. ഉണ്ണികൃഷ്ണൻ, റെയ്സൻ ആലുക്ക എന്നിവരും എസ്.എച്ച്.ഒ. രതീഷ് കെ.സി., എ.എം.വി. ബേബി ജോസഫ്, കെ.എസ്.ആർ.ടി.സി. ഇൻസ്പെക്ടർ സി.കെ. ഷാജു, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ജോയ് മുത്തേടൻ, ഡേവിസ് എം.ഡി., ബസ് ഓണേഴ്സ് ഭാരവാഹികളായ ജോൺസൻ പയ്യപ്പിള്ളി, ഷിബു ആട്ടോക്കാരൻ, ലിൻസൻ മാടാനി, ഷാജു പി.കെ., ജോൺസ് ജോസ്, അഭിലാഷ് പറമ്പിക്കാടൻ, എം.കെ. മിൻഹാജ്, മനോജ് എം.എ., പോൾ, ജോസ് ആട്ടോക്കാരൻ എന്നിവർ പങ്കെടുത്തു.ന്യൂസ്ഡെസ്ക് കേരളടൈംസ്.
ചാലക്കുടി പട്ടണത്തിൽ ഒക്ടോബർ 12 മുതൽ ഗതാഗത പരിഷ്കാരംആവശ്യമായ മുന്നറിയിപ്പുകൾ നൽകി; പരിഷ്കാരം കർശനമായി നടപ്പാക്കാൻ തീരുമാനം




