തൃശൂർ: തിരഞ്ഞെടുപ്പ് സംവിധാനവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആശങ്കകൾ ചൂണ്ടിക്കാട്ടി ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി തൃശൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.
“ജനാധിപത്യം സംരക്ഷിക്കുക” എന്ന മുദ്രാവാക്യമുയർത്തി ഗാന്ധിജയന്തി ദിനത്തിൽ തൃശൂർ ബി.എസ്.എൻ.എൽ. ഓഫീസിന് സമീപം നടത്തിയ സായാഹ്ന ധർണയ്ക്ക് മണ്ഡലം പ്രസിഡന്റ് ആന്റണി തട്ടിലും സെക്രട്ടറി ആനന്ദും നേതൃത്വം നൽകി.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടലുകൾ നടക്കുന്നതായുള്ള ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള ജനവിശ്വാസം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാറിനെ ചീഫ് ഇലക്ഷൻ കമ്മിഷണർ സ്ഥാനത്തുനിന്ന് നീക്കണമെന്നതും പ്രധാന ആവശ്യമായി ഉന്നയിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനും വോട്ടർമാരുടെ അവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിനും ശക്തമായ ഇടപെടൽ വേണമെന്ന് യോഗത്തിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനായി പൊതുസമൂഹം ജാഗ്രത പുലർത്തണമെന്നും അവർ പറഞ്ഞു.
ആം ആദ്മി പാർട്ടി ജില്ലാ സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ബിന്നി പൊന്തോക്കൻ, വോളണ്ടിയർമാരായ വിൻസെന്റ് കണ്ടംകുളത്തി, റോയ് പുറനാട്ടുകര, ജിമ്മി ജോൺ, ജോസഫ് ജോർജ്, ജോൺസൺ ഐനിക്കൽ, വിൽസൻ എം.ഐ. എന്നിവർ പ്രസംഗിച്ചു.
ടോണി റാഫേൽ,
നൂറുദ്ദിൻ, പിയൂസ്, ശശി, ഷിബിൻ, ഗിരിജൻ, സാജു ജോസഫ്, കെ.കെ. ബാബുരാജ്, ഷാജു കെ.വി., ബാബു, സി.വി. വിൻസെന്റ്, ഷാജി ഇ.എം., തോമസ് വർഗീസ്, മുഹമ്മദ് ഷെരീഫ്, ഇക്ബാൽ കേച്ചേരി, ലീന റോയ്, പോളി സി.സി., കിരൺ ബേബി, രാജീവ് വി.ബി., ഇ.ആർ. തോമസ്, ജെമിൻ അക്കര, ആൻസൺ ജോൺസൻ, ജോളി ജോൺ, സുബ്രൻ മറ്റത്തൂർ എന്നിവർ പങ്കെടുത്തു.
ന്യൂസ് ഡെസ്ക് | കേരളടൈംസ്





