
ലക്ഷ്മണ് ഉതേകര്‍ സംവിധാനം ചെയ്യുന്ന ചിത്രം വിഖ്യാത മറാഠി നാടോടിനൃത്ത കലാകാരി വിതാഭായ് നാരായണ്‍ ഗാവോങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ശ്രദ്ധയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ‘ഈത്ത’യിലേതെന്നാണ് ടീസര്‍ നല്കുന്ന സൂചന. 1950 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിലെ വിതാഭായിയുടെ ജീവിതവും, ‘തമാശ’ എന്ന പരമ്പരാഗത കലാരൂപത്തിന് അവര്‍ നല്കിയ സംഭാവനകളുമാണ് ഈ ചിത്രം. അജയ്- അതുല്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 28-ന് ചിത്രം തിയറ്ററുകളില്‍ എത്തും.
യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ഉയിര്’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ‘വര്‍ഗ്ഗം’, ‘വാസ്തവം’, ‘ശിക്കാര്‍’, ‘ജോസഫ്’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്ക് ശേഷം എം. പത്മകുമാര്‍ ഒരുക്കുന്ന ഈ ചിത്രം മികച്ചൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ റോഷന് മാത്യു പ്രധാന വേഷത്തില്‍ എത്തുന്നു. ജൂണ്‍ 26നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ടെലിവിഷന്‍ രംഗത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ഗായകനും നടനുമായ നിഖില്‍ കെ മേനോനും ‘ഇലവീഴാ പൂഞ്ചിറ’ എന്ന ചിത്രത്തിന്റെ സഹ എഴുത്തുകാരനും യഥാര്‍ത്ഥ പൊലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. റോഷന് മാത്യുവിനൊപ്പം നടന് ബൈജു സന്തോഷ് ചിത്രത്തില്‍ ഒരു മുഴുനീള പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


