ആവേശം വിതറി കത്തീഡ്രൽ കെ.സി.വൈ.എം. ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം.

ഇരിങ്ങാലക്കുട: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം കുട്ടികളിലേക്കും യുവജനങ്ങളിലേക്കും പകര്‍ന്നുകൊണ്ട് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കെ.സി.വൈ.എം. സംഘടിപ്പിച്ച ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം ശ്രദ്ധേയമായി. കായികമനോഭാവം വളർത്തുന്നതിനും ഫുട്‌ബോളിനോടുള്ള കുട്ടികളുടെ താല്‍പര്യം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.
​സെന്റ് തോമസ് കത്തീഡ്രല്‍ വികാരി വെ. റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ മത്സരം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. ജസ്റ്റിന്‍ കളര്‍പ്പാറ, ആനിമേറ്റര്‍ ജോസ് മാമ്പിള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
​എഴുപതിലേറെ കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ആവേശകരമായ പ്രകടനങ്ങളാണ് അരങ്ങേറിയത്. ഗോള്‍ നേടിയ എല്ലാ കുട്ടികള്‍ക്കും മെഡലുകള്‍ നല്‍കി ആദരിച്ചു. കെ.സി.വൈ.എം. പ്രസിഡന്റ് പി.ഡി. ഡിജോ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ജോസ്ലിന്‍ ജോസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *