KERALA TIMESസത്യം • വിശ്വസ്തത • നീതി. കേരളടൈംസ് 100-ാം ദിനാഘോഷത്തിന്റെ ഭാഗമായി, വാർത്താ അവതരണ മത്സരം സംഘടിപ്പിക്കുന്നു

ചാലക്കുടി: പത്രവായനയും വായനാശീലവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായനാദിനമായ ജൂൺ 19ന് ആരംഭിച്ച കേരളടൈംസ്, 100-ാം ദിനാഘോഷത്തിന്റെ ഭാഗമായി UP, ഹൈസ്കൂൾ വിദ്യാർഥികൾക്കായി വാർത്താ അവതരണ മത്സരം സംഘടിപ്പിക്കുന്നു.

“വായിക്കാം… അറിയാം… അവതരിപ്പിക്കാം…” എന്ന സന്ദേശവുമായി നടത്തുന്ന മത്സരത്തിലൂടെ വിദ്യാർഥികളിൽ വായനാശീലം, അറിവ്, ഭാഷാപ്രാവീണ്യം, ആത്മവിശ്വാസം എന്നിവ വളർത്തുകയാണ് ലക്ഷ്യം.

മത്സരവിഷയം: 2026 സെപ്റ്റംബർ 26 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിവരെയുള്ള പ്രധാന വാർത്തകളിൽനിന്നുള്ള വാർത്തകൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കണം.

മത്സരരീതി
മത്സരാർഥി സ്വയം വാർത്ത അവതരിപ്പിച്ച് വീഡിയോ റെക്കോർഡ് ചെയ്ത് വാട്സ്ആപ്പ് മുഖേന അയയ്ക്കണം.
വീഡിയോയിൽ മുഖവും ശബ്ദവും വ്യക്തമായി ലഭിക്കണം.
അവതരണത്തിന്റെ ദൈർഘ്യം പരമാവധി മൂന്ന് മിനിറ്റായിരിക്കും.

ഒരാൾക്ക് ഒരു എൻട്രി മാത്രമേ അനുവദിക്കൂ.

പേര്, ക്ലാസ്, സ്കൂളും സ്ഥലവും, ഫോൺ നമ്പർ എന്നിവ വീഡിയോയ്‌ക്കൊപ്പം നൽകണം.

നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന എൻട്രികൾ സ്വീകരിക്കുന്നതല്ല.

വിധിനിർണയ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.
ഉച്ചാരണശുദ്ധി, അവതരണ മികവ്, ഭാഷാപ്രയോഗം, വ്യക്തത, ആത്മവിശ്വാസം, സമയക്രമം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വിധിനിർണയം.

മത്സരവിഭാഗങ്ങളും സമ്മാനങ്ങളും
ഹൈസ്കൂൾ വിഭാഗം (8, 9, 10 ക്ലാസുകൾ)
ഒന്നാം സമ്മാനം: ₹1,500 വിലവരുന്ന പുസ്തകങ്ങൾ
രണ്ടാം സമ്മാനം: ₹1,000 വിലവരുന്ന പുസ്തകങ്ങൾ
മൂന്നാം സമ്മാനം: ₹750 വിലവരുന്ന പുസ്തകങ്ങൾ

UP വിഭാഗം (5, 6, 7 ക്ലാസുകൾ)
ഒന്നാം സമ്മാനം: ₹1,000 വിലവരുന്ന പുസ്തകങ്ങൾ
രണ്ടാം സമ്മാനം: ₹750 വിലവരുന്ന പുസ്തകങ്ങൾ
മൂന്നാം സമ്മാനം: ₹500 വിലവരുന്ന പുസ്തകങ്ങൾ

മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.

വീഡിയോ അയയ്ക്കേണ്ട സമയം
2026 സെപ്റ്റംബർ 26 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 മണിവരെ.

വീഡിയോകൾ താഴെപ്പറയുന്ന വാട്സ്ആപ്പ് നമ്പറുകളിൽ ഏതെങ്കിലും ഒന്നിലേക്ക് മാത്രം അയയ്ക്കാം:
📱 90617 51557
📱 62823 71302
📱 94476 16567
📱 85479 15745

വായന വളരട്ടെ… അറിവ് പകരട്ടെ…

കേരളടൈംസ് 100-ാം ദിനാഘോഷം

ന്യൂസ്ഡെസ്‌ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *