ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത സി.എൽ.സിയുടെ നേതൃത്വത്തിൽ അഞ്ചാമത് അഖിലകേരള മരിയൻ ക്വിസ് മത്സരം ‘മരിയൻ 2K26’ എന്ന പേരിൽ സംഘടിപ്പിക്കുന്നു. “മറിയം വഴി ഈശോയിലേക്കുള്ള ഒരു തീർത്ഥാടനം” എന്ന ലക്ഷ്യത്തോടെയാണ് മത്സരം നടത്തുന്നത്.
ഒക്ടോബർ 18 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണി മുതൽ ആളൂർ മാർത്തോമ സെന്ററിലാണ് മത്സരം നടക്കുക.
പാഠഭാഗങ്ങൾ
15 മരിയൻ പ്രത്യക്ഷീകരണങ്ങൾ
C.C.C. 487 മുതൽ 511 വരെയുള്ള ഭാഗങ്ങൾ
ചാക്രിക ലേഖനങ്ങൾ
Octobri Mense,
Magnae Dei Matris
മത്സര നിബന്ധനകൾ
രണ്ട് പേരടങ്ങുന്ന ടീമായാണ് മത്സരിക്കേണ്ടത്.
പ്രായപരിധിയില്ല.
ഒരു ഇടവകയിൽ നിന്ന് എത്ര ടീമുകൾക്ക് വേണമെങ്കിലും പങ്കെടുക്കാം.
രജിസ്ട്രേഷൻ ഫീസ്: ഒരു ടീമിന് ₹200
സമ്മാനങ്ങൾ
🏆 ഒന്നാം സമ്മാനം — ₹5,555
🥈 രണ്ടാം സമ്മാനം — ₹4,444
🥉 മൂന്നാം സമ്മാനം — ₹3,333
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ “മരിയൻ 2K26” എന്ന സന്ദേശം 8921887070 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ച് രജിസ്റ്റർ ചെയ്യണമെന്ന് പ്രൊമോട്ടർ ഫാ. ജോഷി കല്ലേലിയും ഭാരവാഹികളും അറിയിച്ചു.
ന്യൂസ് ഡെസ്ക് | കേരളടൈംസ്





