അഭി സന്തോഷിന് ചികിത്സാ സഹായം കൈമാറി

കാൻസർ ബാധിതനായ 13കാരന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായവുമായി കോടശേരി കാരുണ്യ സോഷ്യൽ വർക്കിംഗ് ഗ്രൂപ്പ്

കുറ്റിച്ചിറ: കാൻസർ ബാധിച്ച് വെല്ലൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 13കാരന് ചികിത്സാ സഹായവുമായി കോടശേരി കാരുണ്യ സോഷ്യൽ വർക്കിംഗ് ഗ്രൂപ്പ്. കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയും കിഴക്കേ കുറ്റിച്ചിറ സ്വദേശി കൊളക്കാട്ടി സന്തോഷിന്റെ മകനുമായ അഭി സന്തോഷിനാണ് ചികിത്സാ സഹായം കൈമാറിയത്.

അഭിയുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഏകദേശം 65 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ചികിത്സാ ചെലവിലേക്ക് സഹായം നൽകുന്നതിനായി കോടശേരി കാരുണ്യ സോഷ്യൽ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച 13,000 രൂപയാണ് അഭിയുടെ കുടുംബത്തിന് കൈമാറിയത്.

ഗ്രൂപ്പ് പ്രസിഡന്റ് കെ.എം. ജോസിന്റെ നേതൃത്വത്തിൽ അംഗങ്ങൾ അഭി സന്തോഷിന്റെ വീട്ടിലെത്തി. ഗ്രൂപ്പ് രക്ഷാധികാരി ഡോ. ജോയ് കട്ടക്കയം തുക അഭിയുടെ പിതാവിന് കൈമാറി.

ചികിത്സയുടെ വലിയ സാമ്പത്തിക ബാധ്യത നേരിടുന്ന കുടുംബത്തിന് സമൂഹത്തിന്റെ കരുതലും പിന്തുണയും ആശ്വാസമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. അഭിയുടെ ചികിത്സയ്ക്കായി കൂടുതൽ സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *