കരാട്ടെ ഉപരി പഠനത്തിനായി ഷാജു മാധവൻ ജപ്പാനിലേക്ക്

ടോക്കിയോ യിലെ യോക്കോ ഹമായിൽ വച്ച് പതിനൊന്നാം ലോക ഷീറ്റോ റിയു കരാട്ടെ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്ന ലോക ഷീറ്റോ റിയു കരാട്ടെ സെമിനാറിലും ചാമ്പ്യൻഷിപ്പിലും കാസർഗോഡ് ജില്ലക്കാരനും ഈസ്റ്റ് എല്ലേരി സ്വദേശിയുമായ ഷാജു മാധവനും.

സെപ്റ്റംബർ 22 മുതൽ 27 വരെ നടക്കുന്ന വേൾഡ് ഷീറ്റോ റ്യൂ കരാട്ടെ ചാമ്പ്യൻഷിലാ ന്ന് ഒളിമ്പിക് കരാട്ടെ മെഡൽ ജേതാവ് കിയോയു ഷിമിസു വിന്റെയും ,ലോകപ്രശസ്ത കരാട്ടെ കത്ത കോച്ച് ത്സുകുവോ സകുമോട്ടോ എന്നിവരുടെ കീഴിലും വിദഗ്ദ്ധ പരിശീലനം നേടും.

98 രാജ്യങ്ങളിൽ നിന്നുള്ള മത്സരഥികൾ മാറ്റുരക്കുന്ന മസ്റ്റേറ്റ്സ് ( വേർട്ടിനേൽ)വിഭാഗത്തിലും മത്സരിക്കുന്നു.

കൂടാതെ ഈ ചാമ്പ്യൻഷിപ്പിന്റെ വിധികർത്തവ് കൂടിയാണ് ഏഷ്യൻ കരാട്ടെ ഫെഡറേഷന്റെയും വേൾഡ് കരാട്ടെ ഫെഡറേഷന്റെയും അംഗീകൃത ജഡ്ജ്കൂടി ആയ ഷാജു മാധവൻ.

3 വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഈ ലോക മത്സരത്തിൽ 2023 ൽ ഇന്തോനേഷ്യ യിൽ ഷാജു മാധവൻ ഇന്ത്യൻ ടീം കോച്ച് ആയിരുന്നു. മകൾ സ്മൃതി വെളിമെഡൽ നേടിയിരുന്നു.

ഷാജു വീന്റേത് ഒരു കരാട്ടെ ഫാമിലി ആണ് ഭാര്യ സിന്ധു ഷാജു കരാട്ടെ പരിശീലക ആണ് , മകൻ സൂരജ് ബ്ലാക്ക് ബെൽറ്റ് ഫിഫ്ത് ഡിഗ്രി ഹോൾഡറും ഇന്റർനാഷനൽ പ്ലെയറും യു എ യിൽ കരാട്ടെ കോച്ച് ആണ്, മകൾ സ്മൃതി ഫോർത്ത് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് ജേതവും ഇന്റർനാഷനൽ കരാട്ടെ പ്ലയറും കോച്ചും ആണ്. കെ എസ് ഇ ബി ജീവനക്കാരനാണ് നല്ലോമ്പുഴ സ്വദേശി ആയ ഷാജു മാധവൻ.

ന്യൂസ് ഡെസ്ക് കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *