കഴിവുകൾ തിരിച്ചറിയാം; ആത്മവിശ്വാസത്തോടെ മുന്നേറാം

ചാലക്കുടി: സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നേറാൻ വിദ്യാർഥികളെ പ്രചോദിപ്പിക്കുന്ന വ്യക്തിത്വ വികസന ക്ലാസ് ചാലക്കുടി ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. എൻഎസ്എസ് ‘വിജയതീരം’ പദ്ധതിയുടെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്.
വ്യക്തിത്വ വളർച്ചയുടെയും നേതൃത്വഗുണങ്ങളുടെയും പ്രാധാന്യം വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്ന ക്ലാസ് വാർഡ് കൗൺസിലർ വി. ജെ. ജോജി ഉദ്ഘാടനം ചെയ്തു.

“സ്വന്തം കഴിവുകളിൽ വിശ്വാസമുണ്ടെങ്കിൽ വിജയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് അവിടെത്തന്നെ തുടങ്ങുന്നു” എന്ന സന്ദേശം വിദ്യാർഥികൾക്ക് പകർന്നുനൽകുന്നതായിരുന്നു പരിപാടി.
പിടിഎ പ്രസിഡന്റ് പി. ഒ. ഷൈബു അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് പാസ്റ്റ് ഗവർണർ സാജു ആൻറണി പാത്താടൻ ക്ലാസ് നയിച്ചു. വിദ്യാർഥികളുമായി സംവദിച്ചും വിവിധ പ്രവർത്തനങ്ങളിലൂടെയും വ്യക്തിത്വ വികസനത്തിന്റെ പ്രാധാന്യം അദ്ദേഹം അവതരിപ്പിച്ചു.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ധന്യ ചന്ദ്രൻ, എൻഎസ്എസ് ലീഡർ അന്ന ലൈജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ന്യൂസ്ഡെസ്‌ക് കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *