കെ.കെ.ടി.എം ഗവ. കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അതിഥി അധ്യാപക ഒഴിവ്

കൊടുങ്ങല്ലൂർ പുല്ലൂറ്റ് കെ.കെ.ടി.എം സർക്കാർ കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയത്തിൽ അതിഥി അധ്യാപകന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ രണ്ടിന് രാവിലെ 10.30-ന് പ്രിൻസിപ്പലിന്റെ ചേമ്പറിൽ കൂടിക്കാഴ്ച നടത്തും. താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0480 2802213 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *