​കൊരട്ടിയിൽ വീടുകയറി ആക്രമണം: വയോധികന് പരിക്ക്, കാർ തല്ലിത്തകർത്തു; പ്രതി അറസ്റ്റിൽ.

​കൊരട്ടി : കൊരട്ടിയിൽ വീടുകയറി അതിക്രമം നടത്തുകയും വയോധികനെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതി പോലീസ് പിടിയിൽ. എറണാകുളം പാറക്കടവ് സ്വദേശി മാനംതാനത്ത് വീട്ടിൽ സജീവിനെയാണ് (31) കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്.

​കഴിഞ്ഞ ഞായറാഴ്ച (ജൂൺ 28) വൈകീട്ട് 3.15-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊരട്ടി പൊങ്ങം സ്വദേശി തെക്കിനിയത്ത് സിബി തോമസിന്റെ (41) വീട്ടിലാണ് പ്രതി അതിക്രമിച്ചു കയറിയത്. സിബിയോടുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

​സിബിയുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിന്റെ മുൻഭാഗത്തെ ചില്ല് പ്രതി കല്ലുകൊണ്ട് തല്ലിത്തകർക്കുകയായിരുന്നു. കാറിന് വരുത്തിയ കേടുപാടുകൾ വഴി ഏകദേശം 50,000 രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അക്രമം തടയാൻ ശ്രമിച്ച സിബിയുടെ പിതാവ് തോമസിനെ (73) പ്രതി കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

കൊരട്ടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഹബീബുള്ള എ, ജി.എസ്.ഐ സുമേഷ്, ജി.എസ്.സി.പി.ഒ ഉണ്ണിക്കൃഷ്ണൻ, സി.പി.ഒമാരായ ശ്രീജിത്ത്, ജിതിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അതിവേഗം വലയിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *