തൃശൂർ : മന:ശ്രീ മിഷൻ PHRC (Psychiatric Homoeopathy Research Centre)യുടെ ആഭിമുഖ്യത്തിൽ ഒരു വർഷത്തെ ക്ലിനിക്കൽ ട്രാൻസാക്ഷണൽ അനാലിസിസ് (TA) സൈക്കോളജി ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സ് ആഗസ്റ്റ് 9 (ഞായർ) രാവിലെ 9.00 മണിക്ക് തൃശ്ശൂർ ഒളരിക്കരയിലെ മന:ശ്രീ മിഷൻ PHRC ലൈഫ് ഡിസൈനിംഗ് ക്യാമ്പസിൽ ആരംഭിക്കുന്നു.
കോഴ്സിന്റെ പ്രത്യേകതകൾ
- ഒരു വർഷത്തെ ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സ്
- ആകെ 100 മണിക്കൂർ പരിശീലനം
- എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച മാത്രമായിരിക്കും ക്ലാസുകൾ
- പരിമിത സീറ്റുകൾ – 30 മാത്രം
- ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് 50% ഫീസ് ഇളവ്
ക്ലാസുകൾ നയിക്കുന്നത്
- ഡോ. റഹിം ആപ്പാഞ്ചിറ – 30 വർഷത്തിലേറെ ക്ലിനിക്കൽ ട്രാൻസാക്ഷണൽ അനാലിസിസ് സൈക്കോളജി രംഗത്തെ അനുഭവസമ്പത്തുള്ള മാസ്റ്റർ അനലിസ്റ്റ്, പ്രായോഗിക മനഃശാസ്ത്രജ്ഞൻ, ദാമ്പത്യ മനഃശാസ്ത്രജ്ഞൻ, കൗൺസിലർ.
- ഡോ. രഹ്നാ ഗ്രേസ് – ഹോമിയോപ്പതി സൈക്യാട്രിയിൽ വെള്ളി മെഡലോടെ എം.ഡി., മനഃശാസ്ത്രത്തിൽ മാസ്റ്റർ ബിരുദധാരി.
- ഡോ. ശക്തി സിൽവൻ (BHMS, MD Psychiatry, MA Psychology) – ഹോമിയോപ്പതി സൈക്യാട്രി, മനഃശാസ്ത്ര മേഖലകളിലെ വിദഗ്ധൻ.
ആർക്കെല്ലാം ഈ കോഴ്സ് പ്രയോജനപ്പെടും?
- മാനസികാരോഗ്യ മേഖലയിലേക്ക് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ
- അധ്യാപകരും കൗൺസിലിംഗ് രംഗത്ത് താൽപര്യമുള്ളവരും
- മാതാപിതാക്കളും മികച്ച കുടുംബബന്ധങ്ങൾ ആഗ്രഹിക്കുന്നവരും
- ദാമ്പത്യജീവിതം കൂടുതൽ സന്തുലിതമാക്കാൻ ആഗ്രഹിക്കുന്നവർ
- വിവാഹിതരാകാൻ തയ്യാറെടുക്കുന്ന യുവതി-യുവാക്കൾ
- ട്രാൻസാക്ഷണൽ അനാലിസിസ് (TA) സൈക്കോളജി ആഴത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഏവരും
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
📞 81119 66443
📞 99617 74447




