കർക്കിടകവാവിനോടനുബന്ധിച്ച് തൃശൂരിലെ പ്രധാന ക്ഷേത്രങ്ങളിലും, കടവുകളും ബലിതർപ്പണം നടന്നു.

പുലർച്ചെ 4 മുതൽ വിവിധ ഇടങ്ങളിൽ പിതൃമോക്ഷത്തിനായി ആയിരങ്ങളാണ് ബലിതർപ്പണം നടത്താൻ എത്തിയത്.
ചാവക്കാട് പഞ്ചവടി ശ്രീ ശങ്കരനാരായണ ക്ഷേത്രം, പാമ്പാടി ഐവർമഠം, ഭാരതപ്പുഴയോരം, ആറാട്ടുപുഴ മന്ദാരംകടവ്, കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം, പുഴക്കൽ ശ്രീ ശാസ്താക്ഷേത്രം, പാറമേക്കാവ് ശാന്തിഘട്ട് എന്നിവിടങ്ങളാണ് പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമാണ് ഒരുക്കിയത്.. മഴ സാഹചര്യം കൂടി കണക്കിലെടുത്താണ്
പൊലീസും അഗ്നിരക്ഷാസേനയും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *