ഗുരുവായൂർ അമ്പല ദർശനത്തിന് വെർച്ചൽ ക്യൂ സംവിധാനം നിലവിൽ വന്നു

തൃശൂർ / ഗുരുവായൂർ : ഗുരുവായൂരിൽ ഭക്തർക്ക് സുഖപ്രദമായ ദർശനം ലഭിക്കുന്നതിന് വെർച്ചൽ ക്യൂ സംവിധാനം ഇന്നു മുതൽ നിലവിൽ നിലവിൽ വന്നു. രാവിലെ 6.30 ന് ചെയർമാൻ ഗോപിനാഥാണ് ക്യൂ ഉൽഘാടനം ചെയ്തത്. മണിക്കൂറിൽ 300 പേർക്കാണ് ഇത്തരത്തിൽ ദർശനം നടത്താൻ കഴിയുക. ദിവസം 2400 പേർക്കാണ് ഇത്തരത്തിൽ ദർശനം ലഭിക്കുക. ഈമാസത്തെ booking പൂർത്തിയായി. www. guruvayurdevasam.in എന്ന സൈറ്റിലാണ് ബുക്ക് ചെയേണ്ടത്
പരീക്ഷണ അടിസ്ഥാനത്തിൽ ഇപ്പോൾ ആഴ്ചയിൽ 2 ദിവസമായ ചൊവ്വയും , വ്യാഴാഴ്ചയുമാണ് online വഴി ദർശനം നടത്താൻ കഴിയുക. രാവിലെ 7 മുതൽ 2 വരെയും വൈകീട്ട് 4 മുതൽ 6 വരെയും ആണ് ഈ സംവിധാനം ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *