ചാലക്കുടി ഗവ. ഐടിഐയിൽ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ രണ്ട് ഒഴിവുകളിലേക്ക് റൊട്ടേഷൻ വ്യവസ്ഥയിൽ (ഒ.സി, ഈഴവ വിഭാഗങ്ങൾക്ക്) നിയമനം നടത്തുന്നു. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 22-ന് രാവിലെ 10.30-ന് ഐടിഐയിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ നേരിട്ട് ഹാജരാകണം. യോഗ്യത ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്ക് ഐടിഐയുമായി ബന്ധപ്പെടുക. ഫോൺ- 0480-2701491.
ചാലക്കുടി ഗവ. ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്




