എഥനോൾ കലർത്തിയ പെട്രോൾ വില്പന ചിലവാഹനങ്ങൾക്ക് ദോഷകരമാണെന്ന ആശങ്ക അകറ്റണമെന്നും എഥനോൾ കലർത്താത്ത പെട്രോളും വിപണിയിൽ ലഭ്യമാക്കണമെന്നും ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ യൂജിൻ മോറേലി പറഞ്ഞു. ആർ.വൈ ജെ.ഡി ജില്ലാ കമ്മിറ്റി ചാലക്കുടിയിൽ ക്വിറ്റ് ഇന്ത്യ ദിനത്തിൽ സംഘടിപ്പിച്ച യുവ ഭേരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഥനോൾ കലർത്താത്ത പെട്രോൾ വാങ്ങുന്നതിനും തെരഞ്ഞെടുക്കുന്നതിനും ഉപഭോക്താവിന് അവകാശമുണ്ട്. പക്ഷെ ആ നീതി ഇവിടെ നടപ്പിലാക്കാതെ E20 പെട്രോൾ അടിച്ചേല്പ്പിക്കുകയാണ് രാജ്യത്ത്.
ഗോതമ്പ്, നെല്ല്, കരിമ്പ് എന്നിവയിൽ നിന്നാണ് എഥനോൾ നിർമ്മിക്കുന്നത്. ഇത് രാജ്യത്തെ ഭക്ഷ്യ സുരക്ഷയെയും ബാധിക്കുകയും ഭക്ഷ്യമേഖലയിലെവിലകയറ്റത്തിന് കാരണമാവുകയും ചെയ്യും.
2023 മുമ്പ്നിർമ്മിച്ചവാഹനങ്ങൾക്ക് യന്ത്രതകരാറും കാർബറേറ്റർ തകരാറും നിരന്തരം സംഭവിക്കുന്നു. മാരുതി 800,സാൻഡ്രോ തുടങ്ങിയ പഴയ വാഹനങ്ങളും മറ്റ് ചില ബൈക്കുകളിലും വലിയ തകരാറുകൾ സംഭവിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുമ്പോൾ സർക്കാരിൻ്റെ നിലപാട് മയപെടുന്നില്ല.
രാജ്യം ഭരിക്കുന്ന ഭരണകർത്താക്കളുടെ വ്യാപാര ലാഭത്തിന് വേണ്ടിയാണ് ഇ 20പെട്രോൾ അടിച്ചേൽപ്പിക്കുന്നതെന്ന് സംശയിക്കുന്നതിൽ തെറ്റില്ല.
യുവ ഭേരിയിൽ ആർ.വൈ. ജെ.ഡി ജില്ലാ കൺവീനർ അശ്വിൻ ഗുരുവായൂർ അദ്ധ്യക്ഷത വഹിച്ചു.
ആർ. വൈ ജെ.ഡി. സംസ്ഥാന വൈസ് . പ്രസിഡണ്ട് ഹസീന നിഷാഭ് , ജില്ലാ ജോ. കൺവീനർ രഞ്ജിത്ത് വടുതല,
ആർ.ജെ.ഡി നേതാക്കളായ കെ.സി. വർഗീസ്, ജോർജ്‌വി ഐനിക്കൽ, റഫീഖ് തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രണവ് യൂജിൻ, കെ.വി.ജോസഫ്, അമൽ ജോഷി തുടങ്ങിയവർ നേതൃത്വം നല്കി.




