ഡിവൈഎഫ്‌ഐയിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർ ശനം: ‘സംഘടന പിണറായിയുടെ വാലായി മാറി’ എന്ന് പ്രതിനിധികൾ

​കണ്ണൂർ: ഡിവൈഎഫ്‌ഐ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ രൂക്ഷവിമർശനം. സംഘടനയുടെ നിലവിലെ പ്രവർത്തന ശൈലിയിൽ അടിയന്തരമായി തിരുത്തൽ വരുത്തണമെന്ന് പ്രതിനിധികൾ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ പിണറായി വിജയന്റെ വാലായി മാറിയെന്നാണ് സമ്മേളനത്തിൽ ഉയർന്ന പ്രധാന വിമർശനം. സംഘടനയുടെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുന്നുവെന്ന ആശങ്കയും പ്രതിനിധികൾ പങ്കുവെച്ചു.
​സംസ്ഥാന നേതൃത്വത്തിന് പുറമെ കണ്ണൂർ ജില്ലാ നേതൃത്വവും സമ്മേളനത്തിൽ കടുത്ത വിചാരണ നേരിട്ടു. ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും പയ്യന്നൂർ നഗരസഭ ചെയർമാനുമായ സരിൻ ശശിക്കെതിരെയാണ് പ്രതിനിധികൾ പ്രധാനമായും രംഗത്തെത്തിയത്. പയ്യന്നൂരിലെ പാർട്ടിയിലും സംഘടനയിലും നിലനിൽക്കുന്ന വിഭാഗീയതയ്ക്ക് ആക്കം കൂട്ടിയത് സരിൻ ശശിയാണെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.
​ജനകീയ വിഷയങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുന്നതിൽ സംഘടനയ്ക്ക് വീഴ്ച സംഭവിക്കുന്നുണ്ടെന്നും, നേതൃത്വത്തിന്റെ നിലപാടുകൾ തിരുത്താൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് വലിയ രീതിയിലുള്ള ചർച്ചകളാണ് സമ്മേളനത്തിൽ പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *