തൃശ്ശൂർ: തൃശ്ശൂർ അതിരൂപതയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള ഏക ഇടവക ദേവാലയമായ തോളൂർ സെന്റ് അൽഫോൻസാ പള്ളിയിലെ തിരുനാൾ ജൂലൈ 17, 18, 19 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ആഘോഷിക്കും.പ്രധാന പരിപാടികൾ:ജൂലൈ 17 (വെള്ളിയാഴ്ച)വൈകീട്ട് 6:00: ആഘോഷമായ ദിവ്യബലി, നൊവേന, ലദീഞ്ഞ്. (മുഖ്യ കാർമ്മികൻ: ഫാ. ടോണി തോമസ് കാക്കശ്ശേരി)വൈകീട്ട് 7:30: ദേവാലയത്തിലെ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം സേവ്യർ ചിറ്റിലപ്പിള്ളി MLA നിർവ്വഹിക്കും.ജൂലൈ 18 (ശനിയാഴ്ച)രാവിലെ 6:00: കൂടുതുറക്കൽ, കിരീടം-അമ്പ് ആശീർവാദം, ദിവ്യബലി, ലദീഞ്ഞ്, നൊവേന. (മുഖ്യ കാർമ്മികൻ: പറപ്പൂർ ഫൊറോന വികാരി ഫാ. പോൾ തേയ്ക്കാനത്ത്)രാത്രി 10:00: വിവിധ യൂണിറ്റുകളുടെ കിരീടം, അമ്പ് എഴുന്നള്ളിപ്പുകൾ പള്ളിയിലേക്ക് എത്തിച്ചേരും.രാത്രി 11:00: മെഗാ ബാൻഡ് വാദ്യം.ജൂലൈ 19 (ഞായറാഴ്ച – പ്രധാന തിരുനാൾ ദിവസം)രാവിലെ 7:00: വിശുദ്ധ കുർബാന (കാർമ്മികൻ: ഫാ. പോൾ കള്ളിക്കാടൻ)രാവിലെ 10:00: ആഘോഷമായ തിരുനാൾ പാട്ടുകുർബാന. (മുഖ്യ കാർമ്മികൻ: യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. സാജൻ വടക്കൻ).തിരുനാൾ സന്ദേശം: ഫാ. ജസ്റ്റിൻ പൂഴിക്കുന്നേൽ (അസിസ്റ്റന്റ് ഡയറക്ടർ, ജൂബിലി മിഷൻ ഹോസ്പിറ്റൽ)ഉച്ചകഴിഞ്ഞ് 4:00: പ്രദക്ഷിണ കുർബാന (കാർമ്മികൻ: ഫാ. ജെയ്‌സൺ ചിറ്റിലപ്പിള്ളി). തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം.
തോളൂർ സെന്റ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 17 മുതൽ 19 വരെ





