തൃശൂർ: ദേശീയപാത പുതുക്കാട് പോസ്റ്റ് ഓഫീസിന് മുൻവശം സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് (55) മരിച്ചത്.ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് വാഹനം ശ്രദ്ധയിൽപ്പെട്ട സമീപത്തെ വ്യാപാരികൾ സംഭവം ആദ്യം കാണുന്നത്. ലോറിയുടെ സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. മരണകാരണം വ്യക്തമല്ല.വിവരമറിയിച്ചതിനെത്തുടർന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ദേശീയപാതയിലെ ലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി; സംഭവം പുതുക്കാട്





