പി.എം.എ.വൈ. പദ്ധതിയിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ 60 കുടുംബങ്ങൾക്ക് ഓണസമ്മാനമായി പുത്തൻ. ഭവനങ്ങൾ

​വടക്കാഞ്ചേരി: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതി പ്രകാരം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ 60 കുടുംബങ്ങൾക്ക് ഓണസമ്മാനമായി പുത്തൻ ഭവനങ്ങൾ ഒരുങ്ങി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 5 ഗ്രാമപഞ്ചായത്തുകളിലായി നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ കൈമാറ്റവും ഗുണഭോക്തൃ സംഗമവും സംഘടിപ്പിച്ചു. താക്കോൽ ദാന കർമ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രുതി ലാലു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
​പദ്ധതിയുടെ ഭാഗമായി ഇതുവരെ 273 ഗുണഭോക്താക്കൾ കരാർ ഒപ്പിട്ടിട്ടുണ്ട്. ഇതിൽ പൂർത്തീകരിച്ച 60 വീടുകൾ ഉൾപ്പെടെ മൊത്തം 3 കോടി 81 ലക്ഷത്തി 28,000 രൂപയാണ് ഗുണഭോക്താക്കൾക്ക് കൈമാറിയത്. സാമ്പത്തിക സഹായത്തിൽ 1.33 കോടി രൂപ ബ്ലോക്ക് പഞ്ചായത്ത് വിഹിതവും, 1.1 കോടി രൂപ ജില്ലാ പഞ്ചായത്ത് വിഹിതവും, 63.65 ലക്ഷം രൂപ ഗ്രാമപഞ്ചായത്തുകളുടെ വിഹിതവുമാണ്.
​ലതാ മോഹനൻ, സന്ധ്യ, ബിന്ദു ഗിരീഷ്, ടി.വി. സുനിൽകുമാർ, ഒ. ശ്രീകൃഷ്ണൻ, മീന സാജൻ, ടി.സി. രാമകൃഷ്ണൻ, ഷംല ശിഹാബ്, സിജി ജോൺ, കെ. പ്രേമൻ, എ.എ. റഹീന, എം.ജി. പ്രസീദ എന്നിവർ പ്രസംഗിച്ചു.

ന്യൂസ് ഡെസ്ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *