മിമിക്രി കലാകാരന്മാരുടെ ‘പത്തരമാറ്റ് പൊന്നോണം’; ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്തു

തൃശൂർ: മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ ഓഫ് തൃശൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘പത്തരമാറ്റ് പൊന്നോണം’ ഓണാഘോഷം പ്രശസ്ത സംഗീതസംവിധായകൻ ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കലാകാരന്മാർക്കുള്ള ഐ.ഡി. കാർഡുകളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു.
ഗോൾഡ് ഡീലേഴ്സ് അസോസിയേഷൻ ഹാളിൽ നടന്ന ആഘോഷ പരിപാടിയിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് സലീം കലാഭവൻ അധ്യക്ഷത വഹിച്ചു. തൃശൂർ സിറ്റി പോലീസ് എ.സി.പി. രാജേഷ് ടി.ആർ. മുഖ്യാതിഥിയായി.
ഡിവിഷൻ കൗൺസിലർ ബൈജു വർഗീസ്, വിൻസെന്റ് ചിത്രം, ബൈജു, രക്ഷാധികാരികളായ എം.എം.എ. റസാഖ്, നൗഷാദ് കലാഭവൻ, സുമൻ എന്നിവർ സംസാരിച്ചു. എം.എം.എ. റസാഖും നൗഷാദ് കലാഭവനും പൊന്നാടയും മൊമെന്റോയും സമ്മാനിച്ചു. സുമൻ ഡിവിഷൻ കൗൺസിലർ ബൈജു വർഗീസിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
തുടർന്ന് വിവിധ കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *