തൃശൂർ: മലയാള സിനിമയുടെ മാന്ത്രിക സംവിധായകൻ ഭരതന്റെ ഓർമ്മ പുതുക്കി 28-ാമത് ‘ഭരതൻ സ്മൃതി’ നാളെ (ജൂലൈ 30 വ്യാഴാഴ്ച) തൃശൂരിൽ നടക്കും. വൈകീട്ട് 5 മണിക്ക് റീജിയണൽ തിയേറ്ററിലാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
ചടങ്ങിൽ കല്യാൺ ജ്വല്ലേഴ്സ് നൽകുന്ന ‘ഭരത് മുദ്ര’ പുരസ്കാര സമർപ്പണവും, ‘പി. ജയചന്ദ്രൻ പുരസ്കാര’ വിതരണവും നടക്കും. തുടർന്ന് ഗായിക എസ്. ജാനകിയുടെ ശ്രദ്ധേയമായ ഗാനങ്ങൾ കോർത്തിണക്കിയ ‘എസ്. ജാനകി ഗാനസന്ധ്യ’യും അരങ്ങേറും.
പത്മശ്രീ കലാമണ്ഡലം ഗോപിയാശാൻ, ടി.എസ്. കല്യാണരാമൻ, ബാലചന്ദ്രമേനോൻ, സംവിധായകൻ ചിദംബരം, ഫർസാന പാലത്തിങ്കൽ, ബംഗ്ളാൻ, വിദ്യാധരൻ മാസ്റ്റർ, ഔസേപ്പച്ചൻ, ജയരാജ്, വി.ബി.കെ. മേനോൻ, ടി.ജി. രവി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയ സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
28-ാമത് ഭരതൻ സ്മൃതി ജൂലൈ 30 ന് തൃശൂരിൽ; ഭരത് മുദ്ര, പി. ജയചന്ദ്രൻ പുരസ്കാരങ്ങൾ സമ്മാനിക്കും




