​അമലയിൽ നഴ്സുമാരുടെ സമരം ഒത്തുതീർന്നു; 113 ദിവസത്തെ പ്രതിഷേധത്തിന് ചൊവ്വഴ്ച ശുഭസമാപ്തി!

തൃശൂർ അമല മെഡിക്കൽ കോളേജിൽ കഴിഞ്ഞ 113 ദിവസമായി നഴ്സുമാർ നടത്തിവന്ന അനിശ്ചിതകാല സമരം ഒടുവിൽ ഒത്തുതീർപ്പിൽ. നഴ്സുമാരും മാനേജ്മെന്റും ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ, 2026 ഏപ്രിൽ 1 മുതൽ അമല ആശുപത്രി മുന്നോട്ട് വച്ചത് പ്രകാരമുള്ള ചില നിർണായക വ്യവസ്ഥകളോടെയാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്.
​ദീർഘനാൾ നീണ്ടുനിന്ന ഈ പ്രതിഷേധം ഒത്തുതീർപ്പായതോടെ വലിയൊരു ആശ്വാസത്തിലാണ് നഴ്സുമാരും രോഗികളും. സമരം അവസാനിച്ച സാഹചര്യത്തിൽ, ഓൺലൈൻ പ്രസ് ക്ലബ് സംസ്ഥാന പ്രസിഡന്റ് ജോയ് ദാനിയേൽ, സമരസമിതി നേതാവ് ടിന്റുവുമായി പ്രത്യേക അഭിമുഖം നടത്തി. സമരത്തിന്റെ സമാപ്തിയെ കുറിച്ചും മുന്നോട്ടുള്ള തീരുമാനങ്ങളെക്കുറിച്ചും ടിന്റു സംസാരിക്കുന്നത് കാണാം.

അമല മെഡിക്കൽ കോളേജിലെ സമരം ഒത്തുതീർപ്പായ പശ്ചാത്തലത്തിൽ, തൃശൂരിലെ മറ്റൊരു പ്രമുഖ ആശുപത്രിയായ ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്സുമാരുടെ സമരവും ഉടൻ തന്നെ ശുഭകരമായി ഒത്തുതീരുമെന്ന വലിയ പ്രത്യാശയിലാണ് സമരക്കാർ ഇപ്പോൾ. ജൂബിലി മിഷനിലും അനുകൂലമായ ഒരു നിലപാട് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് സൂചനകൾ.
​വരും ദിവസങ്ങളിൽ തൃശൂരിലെ ആരോഗ്യമേഖല പൂർണ്ണമായും സാധാരണ നിലയിലാകുമെന്നാണ് പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *