തൃശൂർ മെഡിക്കൽ കോളേജിൽ ഫെസിലിറ്റേറ്റര്‍ നിയമനം

തൃശൂര്‍ മെഡിക്കല്‍ കോളേജിലും ചെസ്റ്റ് ആശുപത്രിയിലും ചികിത്സക്കെത്തുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിനായി ആരംഭിച്ച ഫെസിലിറ്റേഷന്‍ സെന്ററില്‍ ഫെസിലിറ്റേറ്ററായി പ്രവര്‍ത്തിക്കുന്നതിന് തൃശൂര്‍ ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവരെയാണ് നിയമനത്തിന് പരിഗണിക്കുന്നത്. (ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന). പ്രായം 18 നും 45 നും മദ്ധ്യേ. പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ജൂലൈ 16 ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ഉച്ചയ്ക്ക് 1.30 മുന്‍പായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 20,000 രൂപ നിരക്കില്‍ ഹോണറേറിയം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0480 2706100.

Leave a Reply

Your email address will not be published. Required fields are marked *