ചാലക്കുടി: ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ആവശ്യമായ അറിവും പ്രായോഗിക പരിശീലനവും നൽകുന്നതിനായി ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (IUCDS), മഹാത്മാഗാന്ധി സർവകലാശാല, കോട്ടയം, SANVIVO Wellness Clinic, Palace Hospital, ചാലക്കുടി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മഹാത്മാഗാന്ധി സർവകലാശാല സർട്ടിഫിക്കറ്റ് കോഴ്സായ Parent Training Programme-ന്റെ ആദ്യ ബാച്ച് സമാപിച്ചു.
I.U.C.D.S. ഡയറക്ടറും സംസ്ഥാന ഭിന്നശേഷി കമ്മീഷണറുമായ പ്രൊഫ. (ഡോ.) പി. ടി. ബാബുരാജ് സമാപന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. I.U.C.D.S. ഫാക്കൽറ്റികളായ മേരി സീമ തോമസ്, രശ്മി, ഡോ. അശ്വനി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
സാൻവിവോ ഡയറക്ടർ സംഗീത് എ.കെ. സ്വാഗതം ആശംസിച്ചു. സലിം മണപ്പറമ്പിൽ നന്ദി രേഖപ്പെടുത്തി.
I.U.C.D.S.– സാൻവിവോ Parent Training Programme-ന്റെ അടുത്ത ബാച്ച് 2026 ഒക്ടോബറിൽ ആരംഭിക്കും.
IUCDS–SANVIVO (സാൻവിവോ) പാരന്റ് ട്രെയിനിങ് പ്രോഗ്രാം: ആദ്യ ബാച്ചിന് സമാപനം





