കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ തെക്കേനടയിലെ പ്രശസ്തമായ ‘ആരതി’ ഹോട്ടൽ ഉടമയും എസ്.എൻ.ഡി.പി യോഗം മുൻ കൗൺസിലറുമായ കോതപറമ്പ് നാലുംകൂടിയ വഴിയിൽ താമസിക്കുന്ന പോളക്കുളത്ത് അമരനാഥൻ (78) അന്തരിച്ചു. കൊടുങ്ങല്ലൂർ യൂണിയൻ സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം, ആദ്യകാലത്ത് യൂണിയനെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ്.
ചള്ളിയിൽ കൃഷ്ണൻ, വത്സാലയം (കൊക്കുവായിൽ) ചാത്തുണ്ണി, പ്രൊഫ. കെ.കെ. രവി എന്നിവർക്കൊപ്പം ചേർന്ന് കൊടുങ്ങല്ലൂർ യൂണിയൻ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു.
ഭാര്യ: ശോഭ.
മക്കൾ: ആസ്മി, അശ്വിൻ റാം.
മരുമക്കൾ: മാർക്, ദീപ്തി അശ്വിൻ റാം.
സംസ്കാരം 14-ാം തീയതി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ലോകമലേശ്വരം ഉഴവത്ത്ക്കടവിലുള്ള തറവാട്ടു വീട്ടുവളപ്പിൽ നടത്തി. അമരനാഥന്റെ വിയോഗത്തിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
SNDP യോഗം മുൻ കൗൺസിലറും കൊടുങ്ങല്ലൂരിലെ വ്യാപാരിയുമായ അമരനാഥൻ അന്തരിച്ചു



