പറവൂർ: “ഈ എളിയവരിൽ ഒരുവന് നിങ്ങൾ ചെയ്ത് കൊടുത്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്ത് തന്നത്” എന്ന യേശുദേവൻ്റെ വചനം നെഞ്ചിലേറ്റിക്കൊണ്ട്, ആഗോള കത്തോലിക്കാ അൽമായ സംഘടനയായ സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റി എറണാകുളം സെൻട്രൽ കൗൺസിലിലെ പറവൂർ ഏരിയ കൗൺസിലിൻ്റെ വാർഷിക സമ്മേളനവും കുടുംബ സംഗമവും കെടാമംഗലം ആരോഗ്യമാതാ പള്ളി ഹാളിൽ വച്ച് പ്രൗഢഗംഭീരമായി നടന്നു.
പറവൂർ ഫൊറോന സഹ വികാരി ഫാ. സിറിൾ പാലക്കൽ സമ്മേളനത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ഏരിയ പ്രസിഡൻ്റ് പി.വി. ജോബി പള്ളത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ, എറണാകുളം സെൻട്രൽ കൗൺസിൽ പ്രസിഡൻ്റ് പീറ്റർ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ലക്ഷ്മി കോളേജ് പ്രിൻസിപ്പൽ എം.വി. ജോസ് മഴുവഞ്ചേരി സമ്മേളനത്തിൽ പ്രത്യേക ക്ലാസ്സ് നയിച്ചു.
സോണൽ കോഡിനേറ്റർ ജോൺസൺ ഈരാളി, മദർ സുപ്പീരിയർ സിസ്റ്റർ ഡോ. റോസ് ജോസ്, കൺവീനർ വിനു കുരിശിങ്കൽ, ഏരിയ സെക്രട്ടറി റാണി ജെയിംസ്, ട്രഷറർ ഡേവീസ് മഴുവഞ്ചേരി, സിസ്റ്റർ ആലീസ്, ഓഡിറ്റർ ഷാജൻ വടക്കുഞ്ചേരി, വൈസ് പ്രസിഡൻ്റ് സി.ജെ. ജോയി, ജോയിൻ്റ് സെക്രട്ടറി ജോസഫ് കുഴുപ്പിള്ളി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു.
കെടാമംഗലം സെൻ്റ് മേരീസ് കോൺഫ്രൻസ് നേതൃത്വം നൽകിയ ഈ വാർഷിക സംഗമത്തിൽ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധങ്ങളായ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
”ഈ എളിയവരിൽ ഒരുവന് നിങ്ങൾ ചെയ്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത്”; കാരുണ്യത്തിൻ്റെ സന്ദേശവുമായി വിൻസെൻ്റ് ഡി പോൾ സൊസൈറ്റി


