ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമൺ (സാഫ്) വഴി 2026-27 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന ‘ഷീ സ്കൂട്ടർ’ പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളി വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിനായി പരമാവധി ഒരുലക്ഷം രൂപ വരെ സാഫിൽ നിന്ന് ഗ്രാന്റായി ലഭിക്കും.
അപേക്ഷകൾ ഓഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ചിനകം സാഫിന്റെ ജില്ലാ ഓഫീസിലോ മത്സ്യഭവൻ ഓഫീസുകളിലോ സമർപ്പിക്കുക. അപേക്ഷാ ഫോമും മാർഗനിർദ്ദേശവും വെബ്സൈറ്റിൽ ലഭ്യമാണ്.
വെബ്സൈറ്റ്- www.safkerala.org . ഫോൺ: 8921526393.
ഷീ സ്കൂട്ടർ’ പദ്ധതി: ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ സബ്സിഡിക്ക് അപേക്ഷ ക്ഷണിച്ചു.





