
“ഇതാണ് ഫുട്ബോൾ! അവസാന വിസിൽ മുഴങ്ങുന്നത് വരെ പ്രവചനങ്ങൾക്കും കണക്കുകൂട്ടലുകൾക്കും യാതൊരു വിലയുമില്ലെന്ന് തെളിയിച്ച ഒരു ക്ലാസിക് പോരാട്ടം! ലോകകപ്പ് വേദിയിൽ സെനഗലിനെ നെഞ്ചുടുക്കിച്ച് ബെൽജിയത്തിന്റെ സമാനതകളില്ലാത്ത ഒരു വിരോചിത തിരിച്ചുവരവ്! തോൽവിയുടെ അരികിൽ നിന്നും കളി പിടിച്ചടക്കി റെഡ് ഡെവിൾസ് പ്രീക്വാർട്ടറിലേക്ക് മാർച്ച് ചെയ്തിരിക്കുകയാണ്!”
“സിയാറ്റിലിൽ കളി തുടങ്ങിയത് മുതൽ മൈതാനം ഭരിച്ചത് സെനഗൽ ആയിരുന്നു. ബെൽജിയൻ പ്രതിരോധക്കോട്ടയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകൊണ്ട് ആഫ്രിക്കൻ കരുത്തർ കളം നിറഞ്ഞു കളിച്ചു. ആദ്യ പകുതിയിലും, പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോളുകൾ അടിച്ചു കൂട്ടി സെനഗൽ 2-0 ന് മുന്നിലെത്തുമ്പോൾ ബെൽജിയം ആരാധകർ പോലും വിചാരിച്ചു… ‘ഇനി രക്ഷയില്ല, കഥ കഴിഞ്ഞു’ എന്ന്!”
“പക്ഷേ, കഥ മാറാൻ വെറും അഞ്ച് മിനിറ്റ് മതിയായിരുന്നു! എഴുതിത്തള്ളിയവർക്ക് മുന്നിലേക്ക് റെഡ് ഡെവിൾസ് അവതരിച്ചു. മത്സരത്തിന്റെ അവസാന അഞ്ച് മിനിറ്റിൽ കളി മാറി മറിഞ്ഞു!
റോമേലു ലുക്കാക്കുവിന്റെ ആ വന്യമായ ഫിനിഷിംഗ് ബെൽജിയത്തിന് ജീവൻ നൽകി!
തൊട്ടുപിന്നാലെ യൂറി ടീലെമൻസിന്റെ ബുള്ളറ്റ് ഷോട്ട് സെനഗൽ വല കുലുക്കിയപ്പോൾ സ്റ്റേഡിയം ഇളകിമറിഞ്ഞു!
സ്കോർ: 2-2! മത്സരം എക്സ്ട്രാ ടൈമിലേക്ക്!”
“എക്സ്ട്രാ ടൈമിന്റെ കനൽ നിമിഷങ്ങൾ… ആർക്കും ജയിക്കാമെന്ന അവസ്ഥ. അവിടെയാണ് ബെൽജിയത്തിന് അനുകൂലമായി ആ നിർണ്ണായക പെനാൽറ്റി ലഭിക്കുന്നത്. സമ്മർദ്ദത്തിന്റെ കൊടുമുടിയിൽ നിന്നും ആ കിക്കെടുക്കാൻ വന്നത് മറ്റാരുമല്ല, യൂറി ടീലെമൻസ്!
കീപ്പറെ കാഴ്ച്ചക്കാരനാക്കി പന്ത് വലയിലേക്ക്! സിയാറ്റിൽ സ്റ്റേഡിയം ചുവപ്പണിഞ്ഞു! 3-2 ന് സെനഗലിന്റെ നെഞ്ച് തകർത്ത് ബെൽജിയം പ്രീക്വാർട്ടർ ടിക്കറ്റ് ഉറപ്പിച്ചു കഴിഞ്ഞു!”
“സെനഗൽ ജയിക്കുമെന്ന് ഉറപ്പിച്ച കളി, കയ്യിലിരുന്ന വിജയം… അവിടുന്ന് ബെൽജിയം അത് തട്ടിയെടുത്തു! ഇതാണ് ഞങ്ങൾ പറഞ്ഞത്, ഫുട്ബോളിൽ പ്രവചനങ്ങൾ നടത്തരുത് എന്ന്! ഈ ലോകകപ്പിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്ന് സമ്മാനിച്ച ബെൽജിയത്തിന് ഇനി പ്രീക്വാർട്ടർ പോരാട്ടം.



